പ്രതിരോധ ഗവേഷണ പഠന കേന്ദ്രമായ ഐ.ഡി.എസ്.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിനു മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ പേര് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നായിരിക്കും ഇതിനി അറിയപ്പെടുക.
ഒന്നാം മോദി സർക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ 2017 മുതൽ ഗോവ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പാൻക്രിയാറ്റിക് കാൻസർ മൂലം 2019 മാർച്ച് 19 ന് അദ്ദേഹം മരണപ്പെട്ടു. ബിജെപിയുടെ മികച്ച നേതാവായിരുന്നു അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പ്രതിരോധ മന്ത്രാലയമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.തീരുമാനം വളരെ ആഹ്ലാദമുണ്ടാക്കുന്ന ഒന്നാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.
Discussion about this post