ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു.ചൈനയിലെ ഹ്യുബെയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്.
75,121 പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയിൽ വൈറസിനെ പ്രഭവകേന്ദ്രമായ വുഹാനിലെ വുചാങ് ആശുപത്രി മേധാവിയായ ഡോക്ടർ ലിയൂ ഷിമിങ്ങും കഴിഞ്ഞ ദിവസം രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു.
വുഹാനിലെ രോഗബാധിതരെ കണ്ടെത്താൻ വേണ്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓരോ വീട്ടിലും കയറി പരിശോധിക്കുന്നുണ്ട്. രോഗബാധ സ്ഥിരീകരിച്ച അവരുമായി സമ്പർക്കം പുലർത്തിയ ഓരോരുത്തരെയും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
Discussion about this post