2019 ഡിസംബറർ 31 ന് മുൻപ് തന്നെ നൂറിലധികം പേർക്ക് ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട്. നഗരം മുഴുവൻ ഐസൊലേഷനിലായിരുന്നുവെന്നും വാഹനങ്ങൾ കർശനമായി നിരോധിച്ചിരുന്നുവെന്നും ജനങ്ങൾ ഓർക്കുന്നു. ചൈനീസ് അധികാരികൾ ഇതിനെപ്പറ്റി നല്ലപോലെ ബോധവാന്മാരായിരുന്നുവെന്നും ഈ റിപ്പോർട്ട് തെളിയിക്കുന്നു.
ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ഹുബെയ് പ്രവിശ്യയിലും അതിന്റെ തലസ്ഥാനമായ വുഹാൻ നഗരത്തിലും, 2020 ജനുവരി 20 ആയപ്പോഴേക്കും 6000 പേരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടാവുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.ജനുവരി 20ന് വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം വെറും 3 ആയിരുന്നു. രോഗബാധിതരുടെ എണ്ണം ആകട്ടെ 225 മാത്രവും.ഇന്ന് മരണം 2007 കടന്നിരിക്കുന്നു.രോഗബാധിതർ എഴുപത്തിനാലായിരവും .25 രാജ്യങ്ങളിൽ നിന്നായി നൂറിലധികം രോഗബാധകളും നാലു മരണങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post