തിരുവനന്തപുരം: കരുണ സംഗീത നിശ പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പരിപാടി സംഘടിപ്പിച്ച സംവിധായകന് ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ചാണ് ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ആരോപണം ഉന്നയിച്ചതോടെ ചെറിയൊരു തുകമാത്രം നല്കി രക്ഷപെടാനാണ് സംഘാടകരുടെ ശ്രമമെന്നും കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ടിക്കറ്റ് വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നല്കാന് പിന്നീട് തീരുമാനിക്കുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ തന്റെ പേര് ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ നിലപാടെടുത്തു.
Discussion about this post