പാരീസ്: വിദേശ ഇസ്ലാമത ഇമാമുമാരെ രാജ്യത്തേക്ക് ഇനി പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ പൊതുസമൂഹത്തിനിടയില്‍ കടുത്ത മത വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്നതിനാലാണ് ഇസ്ലാമിക മതത്തിന്റെ ഒരു മതപുരോഹിതന്മാരേയും പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
‘ഫ്രാന്‍സിലെ ഇമാമുകള്‍ക്ക് ഫ്രാന്‍സിന്റെ നിയമവും ഫ്രഞ്ച് ഭാഷയും പഠിപ്പിക്കാനാണ് അനുമതിയുള്ളത്. മറിച്ച് മതവിദ്വേഷം വളര്‍ത്തുന്ന ഇസ്ലാമിക മതമൗലികവാദം വളര്‍ത്താനല്ല.’ മാക്രോണ്‍ ഫ്രഞ്ച് മുസ്ലീം കൗണ്‍സിലിനോടായി പറഞ്ഞു. യൂറോപ്പില്‍ നിലവില്‍ ഏറ്റവുമധികം മുസ്ലീങ്ങളുള്ളത് ഫ്രാന്‍സിലാണ്. ഔദ്യോഗികമായ കണക്കനുസരിച്ച് ഒരു വര്‍ഷം 300 ഇമാമുകളാണ് മതപഠനത്തിന്റെ പേരില്‍ എത്തുന്നത്. 2020ഓടെ ആ വരവ് പൂര്‍ണ്ണമായും നിരോധിക്കുന്നതായി മാക്രോണ്‍ വ്യക്തമാക്കി.
മതപ്രാര്‍ത്ഥനയുടെ പേരില്‍ ഫ്രാന്‍സിന്റെ അയല്‍രാജ്യങ്ങളായ അള്‍ജീരിയ, മൊറോക്കോ, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നും നിരവധി ഇമാമുകള്‍ നിരന്തരം രാജ്യത്തെത്തുന്നുണ്ട്. എന്നാല്‍ ഇവരെല്ലാം രാജ്യത്ത് മറ്റ് മതങ്ങള്‍ക്കെതിരെയും പൊതു സമൂഹത്തിന്റെ ജീവിതത്തിനെതിരേയും വിദ്വേഷം പ്രചിരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നടപടി. വിവിധ രാജ്യങ്ങളിലെ സമൂഹം പഠിക്കുന്ന വിദ്യാലയങ്ങളില്‍ അവരവരുടെ സംസ്കാരം പഠിപ്പിക്കാനായി മാത്രമാണ് അധ്യാപകരെ അയക്കാന്‍ ഫ്രാന്‍സ് അനുമതി നല്‍കിയത്. എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്നത് ഇസ്ലാമിക മതമൗലികവാദത്തിന്റെ പരിശീലനമാണെന്നാണ് പുതിയ കണ്ടെത്തല്‍.
Discussion about this post