ഇന്ത്യയിലെ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നായ സി 17 രക്ഷാ ദൗത്യവുമായി ചൈനയിലേക്ക്. സൗദി അറേബ്യയും ഹൂതി വിമതന്മാരുമായി കനത്ത സംഘർഷം നടക്കുമ്പോൾ യമനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുവന്നത് വ്യോമസേനയുടെ ഈ ഭീമനാണ്. ‘ഓപ്പറേഷന്‍ റാഹത്ത്’ എന്നറിയപ്പെട്ട ലോകശ്രദ്ധയാകർഷിച്ച ആ ദൗത്യത്തിൽ, ഇന്ത്യക്കാരെ മാത്രമല്ല, അമേരിക്ക ഉൾപ്പെടെ യമനിലുണ്ടായിരുന്ന സകല പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തി കൊണ്ടുവന്നിരുന്നു. 9 തവണയായി 3074 പേരെയാണ് ഇന്ത്യയന്ന് രക്ഷിച്ചത്.
വ്യോമ ഭീമന്മാരായ ബോയിങ്ങിന്റെ ഏറ്റവും മികച്ച കരുത്തുറ്റ സൃഷ്ടികളിലൊന്നാണ് ഗ്ലോബ് മാസ്റ്റർ എന്നറിയപ്പെടുന്ന സി-17. ഇപ്പോൾ, പുതിയ ദൗത്യത്തിൽ, കൊറോണാ ബാധ പടർന്നുപിടിച്ച ചൈനയിലേക്ക് ഇന്ത്യ വാഗ്ദാനം ചെയ്ത ചരക്കുകൾ എത്തിക്കുന്നതിനോടൊപ്പം, ഇപ്പോഴും ചൈനയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരെയും കൊണ്ടാണ് സി 17 തിരിച്ചു പറക്കുക.
ഇന്ത്യൻ സേനയുടെ കൈവശമുള്ള അതിൽ ഏറ്റവും വലുതും, കരുത്തുറ്റതും വിശ്വസ്തനുമാണ് സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ.










Discussion about this post