ജർമനിയിൽ രണ്ട് സ്ഥലങ്ങളിലായി ഹുക്ക ബാറുകളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ മരിച്ചു. പടിഞ്ഞാറൻ ജർമനിയിലെ ഹനാവു നഗരത്തിലുള്ള രണ്ട് ബാറുകളിലാണ് അജ്ഞാതർ വെടിയുതിർത്തത്. ഫ്രാങ്ക്ഫർട്ട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഹനാവു. ഡൗൺടൗൺ ബാറിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
വെടിവെപ്പിന് തൊട്ടുപിറകെ എവിടെ നിന്നും ഒരു അജ്ഞാത വാഹനം പുറത്തേക്ക് പോയതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ, കെസ്സൽ സ്റ്റാൻഡിലെ ബാറിലും എത്തിച്ചേർന്ന അക്രമികൾ വെടി വയ്ക്കുകയായിരുന്നു. ഈ ആക്രമണത്തിലും അഞ്ചു പേർ കൊല്ലപ്പെട്ടു. അക്രമവുമായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്.








