ഡൽഹി രാജ്പഥിലെ വ്യാപാര ഭക്ഷ്യമേള സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭാ യോഗത്തിനു ശേഷം അപ്രതീക്ഷിതമായി നടത്തിയ സന്ദർശനത്തിനിടെ ബിഹാർ വിഭവമായ ‘ലിട്ടി ചോഖ’ യും കഴിച്ചു. ഭക്ഷണത്തോടൊപ്പം കുൽഹാർ ചായയും കുടിച്ചിട്ടാണ് പ്രധാനമന്ത്രി പോയത്. മേള നടത്തുന്നത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ്.
പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിനു വൻ സ്വീകാര്യതയാണു ലഭിച്ചത്.
50 മിനിറ്റ് അദ്ദേഹം ഇവിടെ ചിലവഴിച്ച് ഉച്ചഭക്ഷണമായി ലിട്ടി ചോഖി കഴിച്ചു. ഈ വിഭവം ബിഹാർ, ഈസ്റ്റൻ ഉത്തർപ്രദേശ്, ജാർഘണ്ട് എന്നിവിടങ്ങളിൽ പ്രസിദ്ധമാണ്. മൺപാത്രത്തിലുള്ള 20 രൂപയുടെ ചായയും അദ്ദേഹം കുടിച്ചു.
രാജ്യത്തിന്റെ വൈവിധ്യവും വിവിധ നാടുകളിലെ കരകൗശല വിദ്യകളും രുചികരമായ ഭക്ഷണവും ഇവിടെ ലഭിക്കും. ഹുനാർ ഹത്ത് ഫെബ്രുവരി 23 ന് സമാപിക്കുന്നത്.
Discussion about this post