വെട്ടുകിളികൾ, പ്രാണികൾ മുതലായവയുടെ ആക്രമണം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ, അവ നിയന്ത്രിക്കാനാവശ്യമായ വിദഗ്ധ ഉപകരണങ്ങളും, കീടനാശിനികൾ തളിയിക്കാനുള്ള ഡ്രോണുകളും വാങ്ങുമെന്ന് കേന്ദ്രസർക്കാർ. ഗ്രാമങ്ങളിലെ കർഷകർ ഇത്തരം ആക്രമണങ്ങൾ തടയാൻ എത്രത്തോളം മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് പഠിക്കാൻ വേണ്ടി, ഭരണ വകുപ്പിലെ പ്രമുഖരായ ഉദ്യോഗസ്ഥരെ കാർഷിക ഗ്രാമങ്ങളിലേക്ക് അയക്കുമെന്ന് കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
കൂടുതൽ അളവിൽ കീടനാശിനികൾ വാങ്ങി സംഭരിക്കുന്നതിനേക്കാൾ ഉള്ളവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചെറുകിട പ്രാണികളാണെങ്കിൽ ഒരു ദിവസം 150 കിലോമീറ്റർ വരെ കാറ്റിനൊപ്പം സഞ്ചരിക്കും.വെട്ടുകിളി ശല്യം മൂലം സൊമാലിയ, എത്യോപ്യ, കെനിയ, ടാൻസാനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ടു ദശാബ്ദം കണ്ട ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഈയടുത്ത് പാകിസ്ഥാനിലുണ്ടായത്.കൃഷിനാശത്തിന്റെ തീവ്രത മൂലം പാക് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക വരെയുണ്ടായി.അപകടം ഇത്രയുമടുത്തെത്തിയ സാഹചര്യത്തിൽ, വേണ്ട മുൻകരുതലെടുക്കാൻ തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.










Discussion about this post