ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന് സമീപം ഹനുമാന്‍റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഹനുമാന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് എഎപി വക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.
അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തോടൊപ്പം സുന്ദരവും ഗംഭീരവുമായ ഹനുമാന്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുമെന്ന് ഭരദ്വാജ് പറഞ്ഞു. അതിനായി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാമന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാന്‍. രാമക്ഷേത്രം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഹനുമാനുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്‍റെ മണ്ഡലത്തിലെ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് കഴിഞ്ഞ ദിവസം സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയിരുന്നു. ഹനുമാന്‍റെ സാഹസിക യാത്ര വര്‍ണിക്കുന്നതാണ് സുന്ദരകാണ്ഡം.
അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്നായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനവും നടത്തിയിരുന്നു.
Discussion about this post