തമിഴ് നാട്ടിലെ തിരുപ്പൂരിൽ വാഹന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി ധനസഹായമായി 10 ലക്ഷം രൂപ നൽകും. ഇതിൽ രണ്ട് ലക്ഷം രൂപ അടിയന്തര സഹായം എന്ന നിലയ്ക്ക് ഉടൻ കൈമാറുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
അപകടത്തിന് കാരണം ലോറി ഡ്രൈവർ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.19 പേർ മരിക്കാനിടയായ അപകടത്തിൽ പതിനെട്ടു പേർ മലയാളികളാണ്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മന്ത്രി വിഎസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജനപ്രതിനിധികൾക്കൊപ്പം അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.











Discussion about this post