കൊല്ലം ജില്ലയിലെ അഞ്ചലിൽ, വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം. മുക്കട ജംഗ്ഷനിൽ വിൽക്കുന്ന കട നടത്തുന്ന ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നു പേരടങ്ങുന്ന സംഘം ഉസ്മാന്റെ മുഖത്ത് ആസിഡ് വീശിയൊഴിക്കുകയായിരുന്നു.കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് ഉസ്മാനെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉസ്മാന്റെ തന്നെ ബന്ധുക്കളും, കുളത്തൂപ്പുഴ സ്വദേശികളായ നാസർ,നിസാർ, ഷാജഹാൻ എന്നിവരാണ് ആക്രമണത്തിന് പുറകിലെന്ന് ഇര മൊഴിനൽകിയിട്ടുണ്ട്. കുടുംബ വഴക്കാണ് ആക്രമണത്തിനു പ്രേരണയായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.











