ചൈനയിലേക്ക് മരുന്നുകളും മറ്റു സഹായങ്ങളുമായി പോവേണ്ട ഇന്ത്യൻ വിമാനത്തിന്റെ യാത്ര വൈകുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ C-17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് ചൈനീസ് അധികൃതരുടെ ക്ലിയറൻസ് കിട്ടാത്തതു കാരണം വലയുന്നത്.
തിരികെ വരുമ്പോൾ, ചൈനയിൽ കുടുങ്ങിയ നൂറോളം ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനും കൂടിയാണ് വലിയ ഗ്ലോബ്മാസ്റ്റർ വിമാനം തന്നെ ഇന്ത്യ അയക്കുന്നത്.ഗ്ലൗസുകൾ, സർജിക്കൽ മാസ്കുകൾ, ഫീഡിങ് പമ്പുകൾ മുതലായ മെഡിക്കൽ ഉപകരണങ്ങൾ നിറച്ച, ഫെബ്രുവരി 21 ന് പോവേണ്ടിയിരുന്ന വിമാനമാണ് ചൈനീസ് മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതു കാരണം അനിശ്ചിതമായി കാത്ത് കിടക്കുന്നത്. മടക്കയാത്രയ്ക്കായി ചൈനയിൽ ഏതാണ്ട് 90 ഇന്ത്യൻ പൗരന്മാർ അവരുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിവ്.










Discussion about this post