ഷഹീൻ ബാഗിലെ പ്രക്ഷോഭകർ വ്യക്തികളുടെ കടമകളും അവകാശങ്ങളും തമ്മിലുള്ള ആശയക്കുഴപ്പത്തിന് ഉദാഹരണമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി.
“ഷഹീൻ ബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർ അവരുടെ അവകാശങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ അവരുടെ കടമകൾ എന്താണെന്ന് കൂടി അവർക്കറിയില്ല. റോഡ് കൈയേറി പ്രതിഷേധിച്ചുകൊണ്ട് ഒരാൾക്ക് സ്വന്തം അവകാശം നേടിയെടുക്കാൻ സാധിക്കും എന്ന് ഞാൻ ചിന്തിക്കുന്നില്ല” എന്നാണ് അബ്ബാസ് നഖ്‌വി പറഞ്ഞത്.
ഡൽഹിയിലെ വിഗ്യാൻ ഭവനിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റ് വേദിയിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. തെക്കുകിഴക്കൻ ഡൽഹിയുടെ പ്രദേശങ്ങളെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് ഉപരോധിച്ച ഷഹീൻബാഗിലെ പ്രക്ഷോഭകർ, മാസങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്









Discussion about this post