ബല്ലിയ: ഷാഹീന്‍ ബാഗ് സമരം മുസ്ലിം രാജ്യങ്ങളുടെ ആഗോള ഗൂഢാലോചനയാണെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. മുസ്ലിം രാജ്യങ്ങളാണ് ഈ സമരം സ്പോണ്സര് ചെയ്യുന്നതെന്നും സിങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രാജ്യത്തിന്റെ ശത്രുവാണെന്നും അദ്ദേഹത്തിന്റെ മനസ്സ് ഇന്ത്യക്ക് എതിരാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. ഉവൈസി ഇവിടെയാണ് ജീവിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ വികാരങ്ങളും വിശ്വാസങ്ങളും പാകിസ്ഥാന് അനുകൂലമാണ്. ഒരു ഡി.എന്‍.എ പരിശോധന നടത്തിയാല്‍ ജിന്നയെപോലെ ഉവൈസിയും ഇന്ത്യയെ മുസ്ലിം രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാവുമെന്നും സുരേന്ദ്ര സിങ് വ്യക്തമാക്കി.
Discussion about this post