ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ റാലിക്ക് നേരെ കല്ലേറ്. ഡല്‍ഹിയിലെ ജഫര്‍ബാദില്‍ നടന്ന അനുകൂല റാലിക്ക് നേരെയാണ് കലാപകാരികളുടെ കല്ലേറുണ്ടായത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജഫര്‍ബാദിലെ മെട്രോ സ്‌റ്റേഷന് സമീപം ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ആണ് സംഭവം നടന്നത്.
ജഫര്‍ബാദില്‍ റോഡുകള്‍ തടഞ്ഞ് പ്രകടനം നടത്തുകയായിരുന്ന കലാപകാരികള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലി തടയുകയും കല്ലെറ് നടത്തുകയും ആയിരുന്നു.
പ്രദേശം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് മൗജ്പുര്‍- ബബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളും താത്കാലികമായി അടച്ചിട്ടിട്ടുണ്ട്.
Discussion about this post