ഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഏതാനും മണിക്കൂറിനുള്ളില്‍ എല്ലാവരെയും കാണാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്രംപ് ഇന്ന് 11.40നാണ് ഇന്ത്യയിലെത്തുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് എത്തുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്.
https://twitter.com/intent/like?tweet_id=1231801865815220224
Discussion about this post