തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി നാളെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാകും തദ്ദേശ തെരഞ്ഞെടുപ്പ് എന്ന രീതിയിലും വാര്‍ത്തകളുണ്ടായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
പഴയ വാര്‍ഡ് അടിസ്ഥാനത്തില്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ഗവര്‍ണര്‍ പി സദാശിവവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post