ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ വടക്കു കിഴക്കന്‍ ഡൽഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരണം അഞ്ചായി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡൽഹി പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആണ്. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
മൗജ്പുരിയില്‍ സംഘര്‍ഷത്തിനെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കലാപകാരികള്‍ തീയിട്ടു. നിരവധി വ്യാപര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാല്‍റായി അര്‍ദ്ധരാത്രിയോടെ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Discussion about this post