അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലനിയ ട്രംപിനെ ഊഷ്മളമായി വരവേറ്റ് സ്കൂൾ വിദ്യാർത്ഥികൾ. ഡൽഹി ഗവൺമെന്റ് സ്കൂളിലെ കുട്ടികളാണ് മെലനിയയ്ക്ക് ഹാർദവമായ സ്വാഗതം ഒരുക്കിയത്.

തിലകമണിയിച്ചും ആരതിയുഴിഞ്ഞുമായിരുന്നു മെലനിയയെ കുട്ടികൾ സ്വീകരിച്ചത്. പൂക്കൾ കൊണ്ടും മറ്റ് അലങ്കാര മാലകൾ കൊണ്ടും കുട്ടികൾ സ്കൂൾ അതിമനോഹരമായി അലങ്കരിച്ചിരുന്നു.യോഗ പ്രദർശനം, സംവാദം, തുടങ്ങി ഹാപ്പിനെസ് കരിക്കുലത്തിന്റെ ഭാഗമായി നിരവധി പരിപാടികളും മെലനിയയ്ക്കു വേണ്ടി കുരുന്നുകൾ ഒരുക്കിയിരുന്നു.ഗവണ്മെന്റ് സ്‌കൂൾ സന്ദർശനത്തോടൊപ്പം മോത്തിബാഗിലുള്ള സീനിയർ സെക്കൻഡറി സ്കൂളും മെലനിയ സന്ദർശിച്ചു.









Discussion about this post