ഡല്‍ഹി: ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശമായ മൗജ്പൂര് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് അജിത് ഡോവല്‍ സന്ദര്‍ശിച്ചത്. കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ സംത്യപ്തരാണ്. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികളില്‍ എനിക്ക് വിശ്വാസമുണ്ട്. പോലീസ് അവരുടെ ജോലികള്‍ നല്ല രീതിയില്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരാണ് ഡോവലിന് ഡല്‍ഹിയുടെ ക്രമസമാധാന ചുമതല നല്‍കിയത്. കലാപകാരികളുടെ ആക്രമണം നിയന്ത്രിക്കുന്നതിന് പൂര്‍ണ്ണ അധികാരം കേന്ദ്രം ഡോവലിന് നല്‍കിയിട്ടുണ്ട്.
Discussion about this post