ഡൽഹി: സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് നടൻ രജനീകാന്ത്. ഡൽഹി കലാപത്തിനു കാരണം ഡൽഹി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ ഇരുമ്പുകരമുപയോഗിച്ചു അടിച്ചമർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണെന്നും ഇക്കാര്യത്തിൽ തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും രജനീകാന്ത് പറഞ്ഞു. ഇന്ത്യയിലെ ഒരു മുസ്ലിമിനേയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആദ്യം എതിർക്കുക താനായിരിക്കുമെന്നും രജനി നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
Discussion about this post