ഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി സര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
രത്തന്‍ലാലിന്റെ വീട് ചൊവ്വാഴ്ച കെജ്രിവാള് സന്ദര്‍ശിച്ചിരുന്നു.
ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ലെന്നും സാമൂഹ്യവിരുദ്ധരും പുറത്തുനിന്നെത്തിയവരുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും കേജ്രിവാള് വ്യക്തമാക്കി.
‘ ഡല്‍ഹിക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ ഒരുമിച്ച് നില്ക്കുക, അല്ലെങ്കില്‍ പരസ്പരം കൊന്ന് മൃതശരീരമെണ്ണുക. പുതിയ ഡല്‍ഹി രൂപപ്പെടുത്തിയത് അക്രമത്താലല്ല,’അരവിന്ദ് കെജ്രിവാള് കൂട്ടിച്ചേർത്തു.
Discussion about this post