ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ ഫോണ്‍വിവരങ്ങള്‍ പുറത്തുവിടണമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര.ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ കലാപത്തിലെ എഎപിയുടെ കൃത്യമായ പങ്കു പുറത്തുവരുമെന്നും കപില്‍ മിശ്ര വെല്ലുവിളിച്ചു.
ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നാണ് ആയുധവുമായി കലാപകാരികള്‍ പുറത്തേക്ക് വന്നതെന്ന് സാക്ഷികള്‍ പറയുന്നു. ഇന്ന് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് പെട്രോള്‍ ബോംബുകളും ഇഷ്ടിക കട്ടകളും കണ്ടെടുത്തിരുന്നു. ഇതെല്ലാം ഡല്‍ഹി കലാപത്തിലെ താഹിര്‍ ഹുസൈന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് കപില്‍ മിശ്ര വ്യക്തമാക്കുന്നത്.
അങ്കിത് ശര്‍മ്മയെ കൊന്നു വലിച്ചിഴച്ച സ്ഥലത്തു മൂന്നു യുവാക്കളെകൂടി വലിച്ചിഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മുഖം മൂടി ധരിച്ച ചെറുപ്പക്കാരാണ് വലിച്ചിഴക്കുന്നതെന്നാണ് വീഡിയോയില്‍ തെളിയുന്നത്. ഇക്കൂട്ടത്തില്‍ താഹിര്‍ ഹുസൈന്‍ ഉണ്ടെന്നും സാക്ഷികള്‍ പറയുന്നു.
Discussion about this post