ഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോള്‍ പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് പോലീസ് ജോയിന്റെ കമ്മീഷണര്‍ ഒ.പി മിശ്ര. ചാന്ദ് ബാഗ് പ്രദേശത്ത് പോലീസ് ഫഌഗ് മാര്‍ച്ചും നടത്തി.
നിങ്ങളുടെ സുരക്ഷയ്ക്ക് പോലീസ് ഉണ്ട്, ഒന്നും തന്നെ പേടിക്കാനില്ല,ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്, പ്രത്യേകിച്ച് യുവാക്കള്‍. ഫ്‌ലാഗ് മാര്‍ച്ചിനു ശേഷം ഉച്ചഭാഷിണിയിലൂടെ പോലീസ് പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കി.
ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മെഡിക്കല്‍ സ്റ്റോറുകളും കടകളും തുറന്നു പ്രവര്‍ത്തിക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു.
അതേ സമയം ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി.









Discussion about this post