ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്രമന്ത്രി ഉള്‍പ്പടെ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസ് എടുക്കേണ്ട സാഹചര്യമില്ല. കേസില്‍ നാലാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നാലാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം ശരിവച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം.
കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെയുള്ളതാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. ഇപ്പോള്‍ ക്രമസമാധാനം ഉറപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു
Discussion about this post