ഡല്‍ഹി: അശ്ലീലസൈറ്റുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഒരു സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈററ് പ്രതൃക്ഷപ്പെട്ടേക്കും.
പോണ് നിരോധനത്തെക്കുറിച്ച് സുപ്രീംകോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് പോണ് നിരോധനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുക എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ നിരോധിക്കാം. ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ കാലത്ത് പൂര്‍ണ്ണ നിരോധനം പ്രായോഗികമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Discussion about this post