ഡൽഹിയുടെ പുതിയ പോലീസ് കമ്മീഷണറായി എസ്.എൻ ശ്രീവാസ്തവ നിയമിക്കപ്പെട്ടു. ഇപ്പോഴത്തെ കമ്മീഷണർ അമൂല്യ പട്നായിക് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനം.
1985 ബാച്ച് അരുണാചൽപ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണപ്രദേശ കേഡർ ഉദ്യോഗസ്ഥനായ എസ്.എൻ ശ്രീവാസ്തവ, വെള്ളിയാഴ്ചയാണ് പുതിയ ഡൽഹി പോലീസ് കമ്മീഷണറായി നിയമിക്കപ്പെട്ടത്.സി.ആർ.പി.എഫിൽ സ്പെഷൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കവേയാണ് ശ്രീവാസ്തവയെ കേന്ദ്ര സർക്കാർ ഡൽഹി പോലീസിലേക്ക് മാറ്റുന്നത്.പിന്നീട് ഇന്നോളം, സ്പെഷ്യൽ സെൽ അടക്കം ഡൽഹി പോലീസിന്റെ വിവിധ മേഖലകളിൽ ശ്രീവാസ്തവ സേവനമനുഷ്ഠിച്ചിട്ടുണ്ട്.









Discussion about this post