ഡല്‍ഹി കലാപം വംശഹത്യയെന്ന രീതിയില്‍ ചിത്രീകരിക്കാനുള്ള ഇടത്-ജിഹാദി രാജ്യവിരുദ്ധ ശക്തികളുടെ നീക്കം പൊളിയുന്നു. ഡല്‍ഹിയിലെ സാഹചര്യം ശാന്തമായതിന് പിറകെ പുറത്ത് വരുന്ന ഓരോ സംഭവങ്ങളും സംഘര്‍ഷത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലും ഗൂഢാലോചനകളും ഉണ്ടെന്ന് വ്യക്തമാക്കുന്നവയാണ്.
കലാപം ആരംഭിച്ചതിന് പിറകെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ചില മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം. ഇരു വിഭാഗം നേര്‍ക്ക് നേര്‍ തിരിഞ്ഞ് നടത്തിയ ഏറ്റമുട്ടലുകളെ മുസ്ലിം വേട്ട എന്ന രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു മലയാളത്തിലേ ഉള്‍പ്പടെ ചില മാധ്യമങ്ങളും, ഇടത് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലെ ഒരു പ്രമുഖ ചാനല്‍ മതം നോക്കി ചിലര്‍ ആക്രമണം നടത്തുന്നുവെന്നും, ജയ് ശ്രീറാം വിളിച്ചവരെ മാത്രം കടത്തി വിടുന്നുവെന്നും ലൈവ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ബോലോ തഖ്ബീര്‍ മുഴക്കി നടക്കുന്ന അക്രമങ്ങളെയും, തീയിടലിനെയും പൂര്‍ണമായും അവഗണിക്കുകയും ചെയ്തു. ഇടത് ജിഹ്വകളായ ചില ദേശീയ മാധ്യമങ്ങളും ഒരു വിഭാഗം ആക്രമിക്കപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ രജ്ദീപ് സര്‍ദേശായിയെ പേലുള്ള മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അക്രമം ഏക പക്ഷീയമല്ല എന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ മുസ്ലിം വംശഹത്യ എന്ന രീതിയില്‍ സംഭവത്തെ വളച്ചൊടിക്കാനായിരുന്നു മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ശ്രമം.
ജയ് ശ്രീറാം വിളിച്ച് ഒരു വിഭാഗം അക്രമം നടത്തുന്നുവെന്ന പ്രചരണം നടക്കുന്നതിനിടെയാണ് ജമാഅത്തെ ഇ്സ്ലാമി ചാനലായ മീഡിയ വണിന്റെ ലൈവിലൂടെ കാര്യങ്ങള്‍ അങ്ങനെയല്ല എന്ന സത്യം മലയാളികള്‍ക്ക് മുന്നില്‍ വെളിപ്പെട്ടത്. ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള മുസ്ലീങ്ങളാണ് എന്ന് കരഞ്ഞ് പറഞ്ഞ് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മീഡിയ വണ്‍ ചാനല്‍ വാര്‍ത്താ സംഘം അക്രമികള്‍ ചാനലുകള്‍ പറയുന്നത് പോലെ ഒരു വിഭാഗം മാത്രമല്ല എന്ന് വ്യക്തമാക്കി. പിന്നീട് ജയ് ശ്രീറാം വിളിച്ച് അക്രമം നടത്തുന്നുവെന്ന രീതിയില്‍ നല്‍കിയ മാധ്യമഫോട്ടോകളിലും ഇതിന് വിരുദ്ധമായ വസ്തുതകള്‍ കടന്ന് കൂടി.
ഇതിനിടയിലാണ് എഎപി നേതാവായ മുസ്ലിം യാഥാസ്ഥിതിക നേതാവ് താഹിര്‍ ഹുസൈന്റെ അക്രമത്തിലുള്ള പങ്ക് പുറത്ത് വരുന്നത്. ഇതോടെ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാക്കപ്പെട്ടു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ ക്രൂരമായി കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍ തള്ളിയതിന് പിന്നില്‍ താഹില്‍ ഹുസൈനെന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്ത് വന്നു. ഒരു വനിതയടക്കം അഞ്ചോളം യുവാക്കളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നു. താഹില്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബും, ആസിഡ് ബള്‍ബും ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് പിന്നീട് പുറത്ത് വന്നത്.
പോലിസ് ഉദ്യോഗസ്ഥന്‍ രത്തല്‍ലാലിനെ അക്രമികള്‍ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിറകെയാണ് ഡല്‍ഹിയിലെ സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറിയത്. അക്രമികളെ നേരിടണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയാണ് കലാപത്തിന് തുടക്കമിട്ടതെന്ന വാദം തെറ്റാണെന്നും, പോലിസുകാരനെ വെടിവച്ച് കൊന്ന് സംഘര്‍ഷം കലാപമാക്കി മാറ്റാന്‍ ശ്രമിച്ചത് രാജ്യവിരുദ്ധ ശക്തികളാണെന്നും പിന്നീട് വ്യക്തമായി. ഇതോടെ വംശഹത്യ എന്ന പ്രചരണം പൂര്‍ണമായി തകര്‍ന്നു. സിസി ടിവി ദൃശ്യങ്ങള്‍ വച്ച് അക്രമികളെ പിടികൂടുമെന്ന് ഡല്‍ഹി പോലിസ് പ്രഖ്യപിച്ചു കഴിഞ്ഞു. യുപി മോഡലില്‍ വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കലാപത്തിലെ തീവ്രവാദ ബന്ധം പുറത്ത് കൊണ്ടു വന്ന്, കടുത്ത ശിക്ഷ പ്രതികള്‍ക്ക് വാങ്ങി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അജിത് ഡോവലും സംഘവും. ഇനിയും ഇത്തരം അക്രമങ്ങളിലേക്ക് രാജ്യം വഴിമാറാതിരിക്കാന്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേയും, അമിത് ഷായുടെയും ഉറച്ച് നിലപാട്.
അയോധ്യ വിധി, കശ്മീരിന് അമിതധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, മുസ്ലിം വനികളുടെ അഭിലാഷ പ്രകാരം മുത്തലാക് റദ്ദാക്കിയത് എന്നിവയിലുള്ള അസഹിഷ്ണുത സിഎഎ വിരുദ്ധ സമരത്തെ കലാപമാക്കി മാറ്റാന്‍ കാരണമായെന്ന വിലയിരുത്തലും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഏകസിവില്‍ കോഡ്, നിര്‍ബന്ധിത മതപരിവര്‍ത്തന നിയന്ത്രണ നിയമം തുടങ്ങി ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിടുക്കത്തില്‍ നടപ്പാക്കുമോ എന്ന ആസങ്കയും തീവ്രവാദ ശക്തികള്‍ ഉപയോഗപ്പെടുത്തി. ദേശീയ പൗരത്വ നിയമം നടപ്പിലാക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന പാക്-ബംഗ്ലാദശ് കേന്ദ്രീകൃതമായ തീവ്രവാദ സംഘടനകളുടെ ആശങ്കയും കലാപത്തിന് വഴിമരുന്നായോ എന്നും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്.
നാല് ദിവസത്തെ സംഘര്‍ഷത്തിന് പിറകെ ഡല്‍ഹി ശാന്തമായി കഴിഞ്ഞു. ഇനി കര്‍ക്കശമായ അന്വേഷണത്തിലൂടെ കലാപകാരികളെ പുറത്ത് കൊണ്ടു വരാനുള്ള നീക്കത്തിലാകും കേന്ദ്രസര്‍ക്കാര്‍.
Discussion about this post