ഡൽഹി കലാപത്തിന് ചിത്രങ്ങളുപയോഗിച്ച് ജിഹാദിന് പ്രോത്സാഹനം നൽകിക്കൊണ്ട് കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഡൽഹി കലാപത്തിൽ മർദനമേൽക്കുന്ന ഒരാളുടെ ചിത്രമുപയോഗിച്ചാണ് ഭീകരവാദികളുടെ പ്രചരണം.
ലോകപ്രസിദ്ധ പത്രപ്രവർത്തകയായ രുക്മിണി കാലിമാക്കിയാണ് റോയിട്ടേഴ്സിന്റെ പത്രപ്രവർത്തകൻ പകർത്തിയ ചിത്രം ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പ്രചാരണം വെളിയിൽ കൊണ്ടുവന്നത്. മുസ്ലീങ്ങളോട് സംഘടിക്കാനും തിരിച്ചടിക്കാനുള്ള ആഹ്വാനങ്ങൾ ചിത്രത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്.
പോസ്റ്ററിൽ ഇന്ത്യയെ “ഖലീഫയുടെ ഇന്ത്യൻ പ്രവിശ്യ” അഥവാ ഇന്ത്യൻ ഖാലിഫേറ്റ് എന്നാണ് ഭീകരവാദികൾ വിശേഷിപ്പിച്ചിരിക്കുന്നത്.ഭാരതം അടക്കമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡ പ്രദേശത്തെ ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് മീഡിയ വിഭാഗമാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ എസ്.ഐ.ടി.ഇ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുസ്ലിങ്ങളുടെ യുദ്ധം ചെയ്യാനുള്ള അവകാശത്തെ കുറിച്ചുള്ള ഖുർആൻ വചനങ്ങൾ സഹിതമാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്.ഇസ്ലാമിക് സ്റ്റേറ്റിന്റെയും മറ്റു തീവ്രവാദ സംഘടനകളുടെയും സുപ്രധാന വിവരങ്ങൾ പുറത്തു കൊണ്ടു വന്നിട്ടുള്ള രുക്മിണി, മാധ്യമ ഭീമൻ അസോസിയേറ്റഡ് പ്രസിന്റെ മുൻ ബ്യൂറോ ചീഫായിരുന്നു.
Discussion about this post