ആംആദ്മി കൗൺസിലറും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ വധത്തിലെ പ്രധാനിയെന്ന് സംശയിക്കപ്പെടുന്നയാളുമായ താഹിർ ഹുസൈൻ വെള്ളിയാഴ്ച മുതൽ ഒളിവിൽ പോയതായി പോലീസ് വ്യക്തമാക്കി.ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ഉള്ള താഹിറിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിലാണ്.
കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെയും മറ്റു ചിലരെയും ജനക്കൂട്ടം ബലമായി താഹിറിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികളുടെ മൊഴികളുണ്ടായിരുന്നു.അങ്കിതിന്റെ കുടുംബാംഗങ്ങളും താഹിറിനെതിരെ മൊഴി നൽകിയിരുന്നു.കലാപത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ഇയാളുടെ വീടിന്റെ ടെറസിന് മുകളിൽ നിന്നും പെട്രോൾ ബോംബുകളും ആസിഡ് പാക്കറ്റുകളും പോലീസ് വ്യാഴാഴ്ച കണ്ടെത്തി.ദയാൽപൂർ പോലീസ് സ്റ്റേഷനിൽ, ഇന്നലെ കാലത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെയാണ് താഹിർ ഒളിവിൽ പോയത്. താഹിറിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലും, പോവാനിടയുള്ള മറ്റ് ഒളിയിടങ്ങളിലും ഡൽഹി പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post