ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നാണ് കനയ്യ പറയുന്നത്.
കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള പത്തു മുന്‍ വിദ്യാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. നാലു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
Discussion about this post