താഹിർ ഹുസൈനെ പിന്തുണച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾക്ക് കേന്ദ്രസർക്കാരിനെയും അരവിന്ദ് കെജ്‌രിവാളിനെയും വിമർശിച്ച പോപ്പുലർ ഫ്രണ്ട്, അധമ രാഷ്ട്രീയത്തിന്റെ ഇരയാണ് താഹിർ ഹുസൈൻ എന്നും ആരോപിച്ചു.
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയേയും വേറെ ചിലരെയും താഹിർ ഹുസൈന്റെ വീട്ടിലേക്ക് ജനക്കൂട്ടം വലിച്ചിഴച്ചു കൊണ്ടുപോയതിന് ദൃക്സാക്ഷികൾ ഉണ്ട്.ദേഹമാസകലം ഏതാണ്ട് നാനൂറു കുത്തേറ്റിരുന്ന അങ്കിതിന്റെ മൃതശരീരം പിറ്റേദിവസമാണ് കണ്ടെടുത്തത്.നാലു മണിക്കൂറോളം തുടർച്ചയായി ക്രൂരമായ പീഡനങ്ങൾക്ക് ശേഷമാണ് അങ്കിത് ശർമയെ കൊന്നതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു. ഡൽഹി പോലീസ് കേസെടുത്തതിനെ തുടർന്ന് താഹിർ ഹുസൈനും കുടുംബവും ഇപ്പോൾ ഒളിവിലാണ്.
Discussion about this post