ബെംഗളൂരു: ബെംഗളൂരില്‍ നടന്ന സിഎഎ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അമൂല്യ ലിയോണയുടെ കസ്റ്റഡി കാലാവധി നീട്ടി. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്.
എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലായിരുന്നു അമൂല്യ ലിയോണ മൈക്കിലൂടെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. മറ്റുള്ളവരോട് മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫെബ്രുവരി 20 നായിരുന്നു സംഭവം നടന്നത്. 124എ, 153എ,ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അമൂല്യയെ അറസ്റ്റ് ചെയ്തത്. അമൂല്യക്ക് നക്‌സല്‍ ബന്ധമുണ്ടെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രംഗത്തെത്തിയിരുന്നു. അമൂല്യയെ പിന്തുണച്ച് ഇടത് ആക്ടിവിസ്റ്റുകളും ഇസ്ലാമിക സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കര്‍ശന വകുപ്പുകള്‍ ചുമത്തി കര്‍ണാടക പോലിസ് അമൂല്യയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു,









Discussion about this post