എന്തു വിലകൊടുത്തും ഡൽഹി കലാപത്തിന് പിറകിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കലാപത്തിന് പിറകിലുള്ള ഗൂഢാലോചന തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു.
ചില പ്രത്യേക താല്പര്യമുള്ള രാഷ്ട്രീയപ്പാർട്ടികൾ പടച്ചുവിട്ട ഊഹാപോഹങ്ങളും നുണകളും കലാപം ആളിക്കത്താൻ ഇന്ധനമായിട്ടുണ്ട് എന്നും കിഷൻ റെഡ്ഡി പറഞ്ഞു. കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിറകിൽ ആർക്കെങ്കിലും അങ്ങനെയെന്തെങ്കിലും പങ്കുണ്ടെങ്കിൽ, തീർച്ചയായും അവരെ വെളിച്ചത്തു കൊണ്ടു വരിക തന്നെ ചെയ്യുമെന്നും അതിനു വേണ്ടി സർക്കാരിന്റെ സകല കഴിവും ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാന വാരത്തിൽ, ഡൽഹിയിൽ വടക്കുകിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് നടന്ന കലാപത്തിൽ 43 പേരുടെ മരണം സംഭവിച്ചിരുന്നു. ഏതാണ്ട് 250 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തിനിടയിൽ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തിൽ ആംആദ്മിയുടെ ഒരു കൗൺസിലർ ഒളിവിലാണ്.
Discussion about this post