മാധ്യമപ്രവര്‍ത്തകന്‍ റെജി കുമാര്‍ എഴുതുന്നു
അല്‍പം ക്ഷമയോടെ വായിക്കണം.
രാഹുല്‍ ഈശ്വര്‍ പറയുന്നതുപോലെ ”രണ്ടു പോയിന്റ്, അഞ്ചു സെക്കന്‍ഡ്” ലൈന്‍ അല്ല. 60 സെക്കന്‍ഡ് തന്നെ വേണം.
പിടിച്ചെടുത്തത് (ഇപ്പോഴല്ല):
12 പിസ്റ്റളുകള്‍, 150 റൗണ്ട് വെടിയുണ്ടകള്‍, 120 അലാം ക്ലോക്കുകള്‍, 100 മൊബൈല്‍ ഫോണുകള്‍, 135 സിം കാര്‍ഡുകള്‍, ബോംബ് ഉണ്ടാക്കാനുള്ള 25 കിലോ പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, സള്‍ഫര്‍ പേസ്റ്റ്, പഞ്ചസാര, രാസപദാര്‍ഥങ്ങള്‍. ക്ലോക്കുകളും ഫോണുകളും സിം കാര്‍ഡുകളും ടൈം ബോംബുകള്‍ ഉണ്ടാക്കാനുള്ളവ. പിന്നെ എണ്ണമറ്റ ലാപ്‌ടോപ്പുകളും മെമ്മറി കാര്‍ഡുകളും. ഒപ്പം, ഏഴരലക്ഷം രൂപയുടെ കറന്‍സികളും.
?? സംഭവം നടന്നത് ഡിസംബര്‍ 26ന്.
എവിടെ? ഡല്‍ഹി ജഫ്രാബാദ്, സീലാംപുര്‍, യുപിഡല്‍ഹി അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍.
എന്‍ഐഎ, ഡല്‍ഹി പൊലീസ്, യുപി പൊലീസ് എന്നിവരുടെ സംയുക്ത തെരച്ചിലിലാണ് ഇത്രയേറെ മാരകമായ വസ്തുക്കള്‍ കണ്ടെടുത്തത്.
(വാര്‍ത്ത വിശദമായി ഹിന്ദുസ്ഥാന്‍ ടൈംസിലും മറ്റും കിടപ്പുണ്ട്).
ഇനി ഇത്തിരി കൂടി പിന്നിലേക്കു പോകാം.
മുഹമ്മദ് ഫൈസ് എന്നയാളെ എന്‍ഐഎ ജഫ്രാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നു. ഹര്‍ക്കത്ത്ഉല്‍ഹര്‍ബ്ഇഇസ്ലാം എന്ന ഐഎസ്‌ഐഎസ് അനുകൂല സംഘടനയുടെ ആളാണിയാള്‍.
ജഫ്രാബാദ്, സീലാംപുര്‍ മേഖലയില്‍ വലിയൊരു ഭീകര ഗ്രൂപ്പിനെത്തന്നെ സൃഷ്ടിച്ചെടുത്ത സംഘത്തിലെ അംഗം. ഇവര്‍ വലിയ ഭീകരാക്രമണങ്ങള്‍ക്കായി കോപ്പുകള്‍ കൂട്ടിവരികയായിരുന്നു. മുഫ്തി മുഹമ്മദ് അഥവാ സുഹയ് എന്ന സ്വയം പ്രഖ്യാപിത അമീര്‍ ആയിരുന്നു ഈ മേഖലയിലെ നായകന്‍. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയൊക്കെ ഈ സംഘം സംഭരിച്ചുവച്ചു.
ആ പ്രദേശത്തു വലിയൊരു നിഗൂഢ സംഘത്തെ സൃഷ്ടിച്ചെടുത്തു. അവിടെ രഹസ്യമായി ഇതൊക്കെ ഒരുക്കിക്കൊണ്ടിരുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണത്തിനു വലിയ തയാറെടുപ്പുകളാണ് ഇവര്‍ നടത്തിവന്നത്.
?? ഈ കണ്ടെത്തല്‍ ഏപ്രില്‍ 23ന്.
(വാര്‍ത്ത വിശദമായി എഎന്‍ഐ അടക്കമുള്ള ഏജന്‍സികളിലും ഇംഗ്ലീഷ് പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകളിലും ഇപ്പോഴും കിടപ്പുണ്ട്).
ഇനി കാര്യത്തിലേക്കു വരാം.
ഇപ്പോള്‍ കലാപമുണ്ടായത് എവിടെയാണ്? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍. അതാരംഭിച്ചത് എവിടെയാണ്? ജഫ്രാബാദ് മെട്രൊ സ്റ്റേഷനു സമീപത്തും സീലാംപുരിലും. വെടിയുണ്ടകളേറ്റാണ് ഏറ്റവുമധികം മരണം. പരുക്കേറ്റവരില്‍ മിക്കവര്‍ക്കും വെടിയേറ്റിട്ടുണ്ട്. അതായത് കൈത്തോക്കുകള്‍ വ്യാപകമായി അക്രമികള്‍ ഉപയോഗിച്ചിരിക്കുന്നു. ബോംബുകള്‍ വ്യാപകമായി പൊട്ടിയിരിക്കുന്നു.
ഷഹീന്‍ ബാഗില്‍ നിന്ന് പൗരത്വ സമരം എന്തുകൊണ്ടാണ് ഈ അക്രമിക്കൂട്ടം ജഫ്രാബാദിലേക്കു മാറ്റിയത് എന്നതിനു കൂടുതല്‍ തെളിവൊന്നും വേണ്ടാ. അവരവിടെ സകലതും സമാഹരിച്ചു വച്ചിരിക്കുകയായിരുന്നു. പ്രദേശത്തെ ബംഗ്ലാദേശി, റോഹിംഗ്യ കുടിയേറ്റക്കാരെ പരിശീലിപ്പിച്ച് എന്തിനും ഒരുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.
അതു പൗരത്വ നിയമത്തിനെതിരായ സമരത്തിനായിരുന്നില്ല. പക്ഷേ, ട്രംപ് വന്നപ്പോള്‍ അവര്‍ അതെല്ലാം എടുത്ത് ഉപയോഗിച്ചു.
സംശയമുള്ളവര്‍ വീണ്ടും ഏപ്രിലിലെയും ഡിസംബറിലെയും വാര്‍ത്തകള്‍ ഒന്നുകൂടി വായിക്കുക. അതായത്, രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ വലിയ തോതില്‍ ആ!യുധങ്ങള്‍ സംഭരിച്ചുവച്ചിരുന്ന സ്ഥലത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പെട്രോളും ആസിഡും ബോംബും തോക്കും കല്ലും കവണിയുമൊക്കെ അവര്‍ സ്വന്തം സാമ്രാജ്യത്തില്‍ നിന്ന് പുറത്തേക്ക് യഥേഷ്ടം ഉപയോഗിച്ചു.
അതായത്, ഈ കലാപത്തിലല്ലെങ്കില്‍ മറ്റൊരു കലാപത്തില്‍ അവര്‍ ഇവ ഉപയോഗിക്കുമായിരുന്നു. അതല്ലെങ്കില്‍ ഇവ ഉപയോഗിക്കാനായി അവര്‍ കലാപങ്ങളും ഭീകരാക്രമണങ്ങളും സൃഷ്ടിക്കുമായിരുന്നു. പൗരത്വ നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത സമയത്താണ് ഇവര്‍ ഈ ഒരുക്കങ്ങള്‍ നടത്തിവച്ചത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
ചുരുക്കത്തില്‍, ഈ കലാപം അപ്രതീക്ഷിതമായി ഉണ്ടായതാണെങ്കില്‍പ്പോലും അതില്‍ ഉപയോഗിക്കപ്പെട്ടത് വലിയ ആയുധശേഖരമാണ്. അതിനായി നിയോഗിക്കപ്പെട്ടത് വളരെ മുന്‍പേ സജ്ജമാക്കിയവരെയാണ്. ഈ ആക്രമണം ഇപ്പോള്‍ നടന്നില്ലെങ്കിലും, പിന്നീട് എപ്പോഴെങ്കിലും വേറെയേതെങ്കിലും കാരണത്താല്‍ തീര്‍ച്ചയായും നടക്കുമായിരുന്നു.









Discussion about this post