കലാപകാരികളില്‍ നിന്ന് കുട്ടികളെ രക്ഷിച്ച അനുഭവം പങ്കുവച്ച് മുപ്പത്തേഴുകാരിയായ പ്രീതി ഗാര്‍ഗിന്‍. അക്രമികള്‍ വീടിന് തീയിട്ടതോടെ ഇവര്‍ ഒന്നാം നിലയില്‍ അകപ്പെട്ടു. പിന്നീട് ചെറിയ പ്രായമുള്ള കുട്ടികളെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിക്കുകയായിരുന്നു.
യമുന വിഹാറിലുള്ള വീട്ടിലേക്ക് കലാപകാരികള്‍ ആര്‍ത്ത് വിളിച്ചെത്തിയ അനുഭവം പറയുമ്പോള്‍ അവരുടെ ശരീരം വിറച്ചു. വീട് പൂര്‍ണമായും അക്രമികള്‍ കത്തിച്ചു.കലാപകാരികള്‍ വീടിനു തീയിട്ടപ്പോള്‍ വീടിന്റെ ആദ്യ നിലയില്‍ നിന്ന് താഴേക്കു ചാടിയാണ് അഞ്ചും ഒന്‍പതും വയസ്സുള്ള അവരുടെ രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച മണിക്കൂറുകളോളം ഇവിടെ സംഘര്‍ഷം അരങ്ങേറിയെന്ന് ഇവര്‍ പറയുന്നു, ആദ്യം കല്ലേറാണ് ഉണ്ടായത്. പിന്നീട് സ്ഥിതി വഷളാകാന്‍ തുടങ്ങി. അവര്‍ വീടിന്റെ താഴത്തെ നിലയില്‍ തീയിട്ടു. അപ്പോള്‍ അവിടെ ആരും ഇല്ലായിരുന്നു. ഞാനും കുട്ടികളും ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും മുകളിലത്തെ നിലയിലായിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങിയതോടെ ആദ്യം കുട്ടികളെ രക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ അവരുടെ കൈകളില്‍ പിടിച്ചു കൊടുത്തു, പതുക്കെ ബാല്‍ക്കണയില്‍ നിന്ന് താഴേക്കു ചാടാന്‍ ആവശ്യപ്പെട്ടു. എന്റെ ജീവിതത്തില്‍ ഞാനേറ്റവും പേടിച്ച സന്ദര്‍ഭമായിരുന്നു അത്. കുട്ടികളെ താഴേയിറക്കിയ ശേഷം ഞങ്ങള്‍ വീടിന്റെ മേല്‍ക്കൂരയിലൂടെ കയറി അടുത്തുള്ള വീടിന്റെ ടെറസില്‍ എത്തി’-പ്രീതി പറഞ്ഞു.
"We threw our kids from the terrace as our neighbors stood below to catch them. Then we jumped to save our lives. Our house was set on fire. We nearly escaped choking to death,"#DelhiRiot2020 #DelhiAgainstJehadiViolence pic.twitter.com/D0znNxFMyp
— Know The Nation (@knowthenation) February 29, 2020
യുമന വിഹാറിന് സമീപമുള്ള ശിവ വിഹാറിലും കലാപം വലിയ നഷ്ടമുണ്ടാക്കി. നിരവധി പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അനവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി.കലാപവുമായി ബന്ധപ്പെട്ട് 150 എഫ്‌ഐആറുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. 885 പേര്‍ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടതിനു 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വസ്തുതാന്വേഷണ സമിതിയേയും നിയോഗിച്ചു.
ഡല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ട കലാപത്തില്‍ നാല്‍പ്പതില്‍ അധികം പേരാണ് മരിച്ചത്.
Discussion about this post