കൊല്‍ക്കത്ത: വീസാ ചട്ടം ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥി ഉടന്‍ ഇന്ത്യ വിടണമെന്ന് ഫോറിനര്‍ റീജണല്‍ രജിസ്ട്രേഷന് ഓഫീസിന്റെ നിര്‍ദ്ദേശം. ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി കാമില്‍ സെയ്ഡ്സിന്‍സ്കിക്കാണ് 15 ദിവസത്തിനകം രാജ്യംവിടണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്.
ഇന്ത്യയില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥിക്ക് ചേരുന്ന പ്രവര്‍ത്തനമല്ല പോളിഷ് പൗരനായ സെയ്ഡ്സിന്‍സ്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അധികൃതര്‍ നല്കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ബംഗാളി ദിനപത്രം പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതാണ് നടപടിക്ക് ആധാരം.
Discussion about this post