കൊറോണ രോഗബാധ മൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3000 കടന്നു.65 രാജ്യങ്ങളിലായി 87,1652 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം സ്ഥിരീകരിച്ചു.69 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.3700 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത ദക്ഷിണകൊറിയയിൽ ഇരുപതും, 978 രോഗികളുള്ള ഇറാനിൽ 54 പേരും മരിച്ചു.
ചൈനയിലെ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ (കോവിഡ്-19) പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ്.അതിർത്തികൾ അടയ്ക്കലും വിസ നിരോധിക്കലും,ഗതാഗത, സമ്മേളന നിയന്ത്രണങ്ങളും, വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങളും അടക്കം എല്ലാ മേഖലകളെയും പല രീതിയിലും ഈ പകർച്ചവ്യാധി ബാധിച്ചിരിക്കുന്നു.










