തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകക്കേസിലെ രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് ഹൈക്കോടതിയിൽ സിബിഐ. കേസ് ഡയറിയടക്കം രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും, അതിനാല്‍ തന്നെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്നും സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്.
Discussion about this post