കൊളംബോ: കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്സെ. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രില്‍ 25-ന് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 14-ന് പുതിയ പാര്‍ലമെന്റ് ആദ്യയോഗം ചേരും.
2015 സെപ്‌റ്റംബര്‍ ഒന്നിനാണ് നിലവിലെ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.
Discussion about this post