ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, രോഗബാധിതരിൽ 17 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ ആറു കുടുംബാംഗങ്ങൾക്കും രോഗം പകർന്നതായി മന്ത്രി പറഞ്ഞു. ജയ്പൂർ,തെലുങ്കാന,ഡൽഹി എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജനങ്ങൾ പൊതുപരിപാടികളിൽ നിന്നും പരമാവധി വിട്ടുനിൽക്കണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.കൊറോണ വൈറസ് സ്ഥിരീകരിക്കാനുള്ള പരിശോധന വേഗത്തിലാക്കുന്നതിനു വേണ്ടി രാജ്യത്ത് 19 പുതിയ ലാബുകൾ കൂടി തുടങ്ങുമെന്നും ഹർഷവർധൻ അറിയിച്ചു.
Discussion about this post