സാമൂഹിക പ്രവർത്തകനായ നരേന്ദ്ര ധബോൽക്കറെ വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, സിബിഐ ഉദ്യോഗസ്ഥർ കടലിൽ നിന്നും കണ്ടെടുത്തു.
നോർവീജിയയിൽ നിന്നുള്ള ആഴക്കടൽ മുങ്ങൽ വിദഗ്ധരുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അറബിക്കടലിൽ നിന്നും തോക്ക് കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുതന്നെയാണ് ഉറപ്പിക്കാനുള്ള ആധികാരിക പരിശോധനയ്ക്കായി തോക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. 2013 ഓഗസ്റ്റ് 20-നാണ് യുക്തിവാദിയും സാമൂഹികപ്രവർത്തകനുമായ നരേന്ദ്ര ധബോൽക്കർ, പ്രഭാതസവാരിക്കിടെ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെടുന്നത്.
Discussion about this post