അഫ്ഗാനിസ്ഥാനിൽ ഇനി പാകിസ്താൻ്റെ ‘കുതന്ത്രങ്ങൾ’ വിലപ്പോവില്ല. ഗുണനിലവാരമില്ലാത്ത പാക് മരുന്നുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ഔഷധങ്ങളെ നെഞ്ചോട് ചേർക്കുകയാണ് അഫ്ഗാൻ ജനത. വർഷങ്ങളായി പാകിസ്താനെ ആശ്രയിച്ചിരുന്ന അഫ്ഗാൻ വിപണിയിൽ ഇപ്പോൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ തരംഗമാണ് വീശുന്നത്.
അടുത്തിടെ പാക് വിരുദ്ധ വികാരം ആഞ്ഞടിച്ച അഫ്ഗാനിസ്ഥാനിൽ, പാകിസ്താൻ നിന്നുള്ള മരുന്നുകൾക്ക് താലിബാൻ ഭരണകൂടം കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ മരുന്നുകൾ അഫ്ഗാൻ വിപണി കീഴടക്കുന്നത്. പാക് മരുന്നുകളേക്കാൾ നാലിരട്ടി വിലക്കുറവും മികച്ച ഫലവുമാണ് ഇന്ത്യൻ മരുന്നുകളെ അഫ്ഗാനികൾക്ക് പ്രിയങ്കരമാക്കുന്നത്.
മുമ്പ് അഫ്ഗാനിസ്ഥാനിലെ മരുന്ന് വിപണിയുടെ 70 ശതമാനവും പാകിസ്താൻ്റെ കൈകളിലായിരുന്നു. എന്നാൽ 2024 മുതൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷങ്ങളും നയതന്ത്ര പ്രശ്നങ്ങളും പാക് മരുന്നുകളുടെ പതനത്തിന് വഴിവെച്ചു. 2025 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന വെടിവയ്പ്പിന് പിന്നാലെ അഫ്ഗാൻ ഉപപ്രധാനമന്ത്രി അബ്ദുൾ ഘാനി ബരാദർ പാക് മരുന്നുകൾക്ക് പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകി അഫ്ഗാൻ ജനതയുടെ ആരോഗ്യം വെച്ച് കളിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അഫ്ഗാനിസ്ഥാൻ. പകരം ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മരുന്നുകൾ എത്തിക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകി. നേരത്തെ പാക് മരുന്നുകൾക്ക് 40 അഫ്ഗാനി നൽകിയിരുന്ന സ്ഥാനത്ത്, അതേ ഗുണമേന്മയുള്ള (അതിനേക്കാൾ മികച്ച) ഇന്ത്യൻ മരുന്നുകൾ വെറും 10 അഫ്ഗാനിക്ക് ലഭ്യമാകുന്നു എന്നത് സാധാരണക്കാരായ അഫ്ഗാനികൾക്ക് വലിയ ആശ്വാസമാണ്. ഇന്ത്യയിൽ നിന്നുള്ള മരുന്ന് കയറ്റുമതി ഉടൻ തന്നെ 200 മില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും താങ്ങായി നിന്നിട്ടുള്ളത് ഭാരതമാണ്. 2025 നവംബറിൽ അഫ്ഗാനിൽ മരുന്ന് ക്ഷാമം രൂക്ഷമായപ്പോൾ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 73 ടൺ ജീവൻരക്ഷാ മരുന്നുകളാണ് അടിയന്തരമായി കബൂളിലേക്ക് അയച്ചത്.
ഇന്ത്യയുടെ സഹായഹസ്തങ്ങൾ ഇതാ:
വാക്സിനുകൾ: പേവിഷബാധ, ഹെപ്പറ്റൈറ്റിസ്-ബി എന്നിവയ്ക്കുള്ള 4.8 ടൺ വാക്സിനുകൾ.
ആധുനിക സജ്ജീകരണങ്ങൾ: ആറ് അത്യാധുനിക ആംബുലൻസുകൾ, 128-സ്ലൈസ് സിടി സ്കാനർ.
ആശുപത്രികൾ: കബൂളിലെ 400 ബെഡുകളുള്ള ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റൽ, പുതിയതായി നിർമ്മിക്കുന്ന 30 ബെഡ് ആശുപത്രി.
നിർമ്മാണ പ്രവർത്തനങ്ങൾ: ഓങ്കോളജി സെന്റർ, ട്രോമ സെന്റർ, തലസീമിയ സെന്റർ എന്നിവയുടെ നവീകരണം.
സൈഡസ് ലൈഫ് സയൻസസും കോടികളുടെ കരാറും
ഇന്ത്യൻ മരുന്ന് കമ്പനികൾ അഫ്ഗാൻ വിപണിയിൽ പാകിസ്ഥാനെ പൂർണ്ണമായും അപ്രസക്തമാക്കുകയാണ്. പ്രമുഖ ഇന്ത്യൻ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് (Zydus Lifesciences) അഫ്ഗാനിലെ റോഫി ഇന്റർനാഷണൽ ഗ്രൂപ്പുമായി 100 മില്യൺ ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.












Discussion about this post