പശ്ചിമബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ പകച്ച് മമത ബാനര്‍ജിയും സംഘവും. സിഎഎ അനുകൂല തരംഗത്തില്‍ ബംഗാള്‍ പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ വെച്ച് അമിത് ഷാ, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനായി അമിത് ഷാ സംസ്ഥാനത്ത് മാസത്തില്‍ മൂന്ന് ദിവസം ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
അമിത് ഷാ മാസത്തില്‍ മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങുവാന്‍ തീരുമാനിച്ചതിന് പിറ്റേ ദിവസം തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം തിടുക്കത്തില്‍ ആരംഭിച്ചത് മമതയുടെ പരിഭ്രാന്തിയുടെ തെളിവാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്
ഇന്നലെ നേതാജി സ്‌റ്റേഡിയത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.ക്ഷണിക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അടച്ചിട്ട ഹാളിലായിരുന്നു യോഗം.
75 ദിവസം നീണ്ടുനില്‍ക്കുന്ന ‘മമത ബംഗാളിന്റെ അഭിമാനം’ എന്ന മൂന്നാം ഘട്ട പ്രചരണ പരിപാടിയ്ക്കാണ് പ്രശാന്ത് കിഷോര്‍ ആലോചിക്കുന്നത്. ദിദീ കെ ബോലോ എന്ന പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തിന് ശേഷം മൈ പ്രൈഡ് മമത എന്ന രണ്ടാം ഘട്ടം പ്രശാന്ത് കിഷോര്‍ നടപ്പിലാക്കിയിരുന്നു. . 75000 നേതാക്കളേയും ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ബംഗാളിലെ 2.5 കോടി ജനങ്ങളിലേക്കും എത്തുന്ന തരത്തില്‍ മോദിയ്‌ക്കെതിരെ ക്യാംപെയ്‌നാണ് ലക്ഷ്യം.
എന്നാല്‍ മമതയുടെ എല്ലാ ആസൂത്രണവും തകര്‍ക്കാമെന്ന കണക്ക് കൂട്ടിലിലാണ് ബിജെപി. അമിത് ഷാ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തിയതോടെ അണികളും പ്രവര്‍ത്തകരും ആവേശത്തിലാണ്. മമതയെ അവതാരമാക്കി അവതരിപ്പിച്ചുള്ള തന്ത്രമൊന്നും ഇനി വില പോവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാള്‍ മാറിക്കഴിഞ്ഞുവെന്നാണ് ബിജെപിയുടെ അവകാശവാദം. അമിത് ഷായുടെ പൊതുയോഗത്തിന് വലിയ ആള്‍ക്കൂട്ടമാണ് എത്തിയത്. ഇത് ടിഎസിയ്ക്ക് വലിയ ആസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post