കേന്ദ്ര സർക്കാരിന്റെ ബാങ്കുകൾ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഈ മാസം 27ന് ദേശീയ തലത്തിൽ ബാങ്ക് പണിമുടക്ക്.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ്, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നീ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് സമരം.പത്തു ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക. ആറോളം ബാങ്കുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഭീമമായ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ കർശനമായ നടപടി എടുക്കുക, ജനവിരുദ്ധമായ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക സർവീസ് ചാർജുകൾ കുറയ്ക്കുക, നിക്ഷേപ പലിശ ഉയർത്തുക എന്നീ ആവശ്യങ്ങളാണ് ബാങ്കുകളുടെ സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.










