യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ മൊഴിമാറ്റി പറഞ്ഞ് അമ്മയുടെ ഭാരവാഹി ഇടവേള ബാബു.തന്റെ സിനിമയിലെ അവസരങ്ങൾ, നടൻ ദിലീപ് നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി മുൻപ് പരാതിപ്പെട്ടിരുന്നു എന്ന് മുൻപ് കൊടുത്ത മൊഴിയാണ് ഇടവേള ബാബു മാറ്റിപ്പറഞ്ഞത്.
പോലീസിന് അങ്ങനെ മൊഴി നൽകിയിരുന്ന ഇടവേള ബാബു, നിസ്കാര സമയത്ത് അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓർക്കുന്നില്ല എന്നായിരുന്നു കോടതിയിൽ മൊഴി കൊടുത്തത്.ഇന്ന് വിസ്താരമുണ്ടായിരുന്ന നടി കാവ്യ മാധവന്റെ അമ്മയെ ഇന്ന് വിസ്തരിച്ചില്ല.കേസിൽ, സാക്ഷി വിസ്താരം വരും ദിവസങ്ങളിലും തുടരും.










