ഇറാനിൽ സംഹാരതാണ്ഡവമാടി കോവിഡ്-19. ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 3513 ആണ്. വൈറസ് ബാധയേറ്റ മരിച്ചവർ 107 ആണെന്നും ആരോഗ്യമന്ത്രി സയീദ് നമാക്കി വ്യാഴാഴ്ച സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 15 മരണങ്ങളും അറുന്നൂറോളം പേർക്ക് വൈറസ് ബാധയുടെ സ്ഥിരീകരണങ്ങളും ഇറാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനി പുതുവർഷമായ നവ്റൂസ് (മാർച്ച് 20) വരെ വിദ്യാലയങ്ങൾ എല്ലാം തന്നെ അടച്ചിടാൻ സർക്കാർ ഉത്തരവ് നൽകിക്കഴിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ചകളിലെ പൊതു ജുമുഅ നിസ്കാരവും ഇറാനിൽ നിരോധിച്ചിട്ടുണ്ട്.
Discussion about this post