ലോകസഭയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഏഴ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളുടെ അംഗത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തും. ചട്ടലംഘനം നടത്തിയ ഒരാളെ പുറത്താക്കാന്‍ ശ്രമം നടത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഗൗരവ് ഗോഗോയിലെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ആസാമിലെ കാലിയബോര്‍ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ഗൗരവ് ,മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോയോയിയുടെ മകനാണ്.
ലോകസഭയില്‍ സ്പീക്കറോട് അപമര്യാദയായി പെരുമാറുകയും ബഹളം വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 4 എംപിമാര്‍ ഉള്‍പ്പടെ ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ സസ്പെന്റ് ചെയ്തിരുന്നു. നടപ്പ് സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെന്ഷന്.
കോണ്‍ഗ്രസ് അംഗങ്ങളുടെ പെരുമാറ്റം അന്വേഷിക്കാന്‍ ഒരു കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കുമെന്നും ജോഷി അറിയിച്ചു. മുന്‍പും സഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടാവാറുണ്ട്. എന്നാല്‍ സ്പീക്കറുടെ മേശയ്ക്ക് മുകളിലിരുന്ന പേപ്പര്‍ എടുത്ത് കീറുന്നത് പോലെയുള്ള നടപടികള്‍ ആശ്ചര്യമുണ്ടാക്കുന്നതാണ്. മുനപ് ഇത്തരമൊരു സംഭവം ഉണ്ടായത് ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് കഴിയുമോ എന്നും പ്രഹ്ലാദ് ജോഷി ചോദിച്ചു.
ലോക്സഭ നടപടിക്രമ ചട്ടത്തിലെ 374ാം വകുപ്പ് പ്രകാരമാണ് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. 374 (1) അനുസരിച്ച് സ്പീക്കര്‍ക്ക് ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍, സഭയുടെ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയോ അധികാരത്തെ അവഗണിക്കുകയോ ചെയ്യുന്ന ഒരു അംഗത്തെ സസ്പെന്റ് ചെയ്യാന്‍ കഴിയും.
കേരളത്തില്‍ നിന്നുള്ള അഞ്ച് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് ആണ് സസ്പെന്ഷന് ലഭിച്ചത്. മാണിക്ക ടാഗൂര്‍, ഗൗരവ് ഗോഗൊയ്, ഗുര്‍ജിത് സിംഗ് ബെന്നി ബെഹ്നാന്, ടി എന്‍ പ്രതാപന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
Discussion about this post