Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

by Brave India Desk
Apr 15, 2026, 12:52 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിസിസിഐ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേൽ. ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ‘നോ’ പറയാൻ ചങ്കൂറ്റമുള്ള ഏക വ്യക്തി ഗംഭീറാണെന്നും, അദ്ദേഹത്തെ മാറ്റിയാൽ ടീമിലെ കളിക്കാരെ നിയന്ത്രിക്കാൻ ബിസിസിഐ പാടുപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീർ പരിശീലക സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കാലാവധിക്കിടെ ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തുടങ്ങി മൂന്ന് പ്രധാന കിരീടങ്ങൾ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇന്ത്യൻ ടീം കടന്നുപോകുന്ന ട്രാൻസിഷൻ ഘട്ടത്തിൽ, ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മോശം പ്രകടനമാണ് ഗംഭീറിനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണം. കൂടാതെ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ഗംഭീർ നിർബന്ധിതരാക്കി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

Stories you may like

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

ഗംഭീറിനെ പിന്തുണച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയോട് മുനാഫ് പറഞ്ഞതിങ്ങനെ: “ഇതൊന്ന് ഓർത്തുവെച്ചോളൂ, ഗൗതം ഗംഭീറിനെപ്പോലൊരു മുഖ്യ പരിശീലകനെ മാറ്റിയാൽ പിന്നീട് കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അവൻ വളരെ സത്യസന്ധനായ ഒരാളാണ്, ഉള്ളത് ഉള്ളതുപോലെ പറയും. അത് പലർക്കും ഇഷ്ടപ്പെടില്ല. ടീം ട്രാക്ക് തെറ്റിയാൽ ഏത് വമ്പൻ കളിക്കാരനെയും ഒഴിവാക്കാൻ അവന് ചങ്കൂറ്റമുണ്ടെന്ന് എല്ലാവർക്കുമറിയാം. വിരാടിനോടും രോഹിത്തിനോടും ‘നോ’ പറയാൻ അയാൾക്ക് സാധിക്കും.”

“കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് അത്ര എളുപ്പമല്ല. വിരാട് കോഹ്‌ലിയെപ്പോലൊരാളോട് നിങ്ങൾ ഒന്ന് ‘നോ’ പറയാൻ നോക്കൂ. രോഹിത് ശർമ്മയോട് ഒന്ന് ‘നോ’ പറഞ്ഞുനോക്കൂ. രാജ്യത്തെ പരിശീലിപ്പിക്കാൻ വേണ്ടി ഗൗതം ഗംഭീർ എത്രപേരെയാണ് ശത്രുക്കളാക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ,” മുനാഫ് കൂട്ടിച്ചേർത്തു.

നിലവിൽ ഐപിഎൽ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് കോച്ചാണ് മുനാഫ് പട്ടേൽ. നാല് കളികളിൽ നിന്ന് 4 പോയിന്റുമായി ഡൽഹി ഇപ്പോൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

Tags: indian cricketipl 2026bcci
ShareTweetSendShare

Latest stories from this section

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

2027 ഏകദിന ലോകകപ്പ് പ്ലാനുകളിൽ ജഡേജ പുറത്തോ? സീനിയർ താരത്തെ കൈവിട്ട് പുതിയ തന്ത്രങ്ങളുമായി ഗംഭീറും സെലക്ടർമാരും; പകരം ആ താരം

2027 ഏകദിന ലോകകപ്പ് പ്ലാനുകളിൽ ജഡേജ പുറത്തോ? സീനിയർ താരത്തെ കൈവിട്ട് പുതിയ തന്ത്രങ്ങളുമായി ഗംഭീറും സെലക്ടർമാരും; പകരം ആ താരം

Latest News

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

പെണ്ണു കിട്ടിയില്ല, ഒടുവിൽ കല്യാണ ബ്യൂറോയ്ക്ക് എട്ടിന്റെ പണി! 9 വർഷം യുവാവിനെ പറ്റിച്ചതിന് വൻ തുക പിഴ!

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ലക്ഷ്യം വികസിത ഭാരതം, കൈകോർത്ത് പുതിയ തലമുറ; ചണ്ഡീഗഢിൽ പദ്ധതികളുടെ മഹാമേളയുമായി മോദി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘അത് കഴിഞ്ഞ കാര്യം, ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യേണ്ടതില്ല’; ബിനോയ് വിശ്വത്തിന് കടുത്ത മറുപടിയുമായി പിണറായി വിജയൻ, എൽഡിഎഫിൽ പോര് മുറുകുന്നു!

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

‘എന്തു വില കൊടുത്തും ജൂലൈ 20 വരെ ജീവനോടെയിരിക്കും, ഇടയ്ക്ക് വെച്ച് മരിച്ചുപോയാൽ പ്രേതമായി വരും’: സോനം വാങ്ചുക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies